കുവൈറ്റിൽ ഇന്ന് 527 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 527 പേർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 36958 ആയി. അതേസമയം 675 പേർ ഇന്ന് രോഗബാധയിൽ നിന്ന് മുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ 28206 പേരാണ് രോഗബാധയിൽ നിന്ന് മുക്തി നേടിയത്. കൊവിഡ് രോഗം ബാധിച്ച അഞ്ച് പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 303 ആയി.

8449 പേരാണ് നിലവിൽ രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 194 പേരുടെ നില ഗുരുതരമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ ഇന്ത്യക്കാരാണ്.