21163 നിയമ ലംഘകരെ കുവൈത്തിൽ നിന്ന് നാട്ടിലെത്തിച്ചു

കുവൈറ്റ്‌ സിറ്റി: കുവൈറ്റിൽ പൊതുമാപ്പ് ക്യാമ്പിൽ കഴിഞ്ഞിരുന്ന 21163 താമസ നിയമ ലംഘകരെ നാട്ടിൽ എത്തിച്ചതായി റിപ്പോർട്ട്‌. കഴിഞ്ഞ ആഴ്ചയിലെ കണക്കു പ്രകാരമുള്ള സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ 26472 താമസ നിയമ ലംഘകരാണ് പൊതുമാപ്പ് ലഭിച്ച് നാട്ടിലേക്ക് മടങ്ങാൻ ഉണ്ടായിരുന്നത്.

ഇതോടെ ആകെ നിയമ ലംഘകരിൽ 80% പേരെയും സ്വന്തം നാട്ടിലേക്ക് എത്തിച്ചു. ഡിറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും വിദേശ, ആഭ്യന്തര മന്ത്രാലയുമായി സഹകരിച്ചാണ് നിയ ലംഘകരെ നാട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇത്തരക്കാർക്ക് വേണ്ട ഭക്ഷണം, താമസം, യാത്ര ചെലവ് തുടങ്ങിയവയെല്ലാം കുവൈറ്റ്‌ സർക്കാർ ആണ് വഹിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിൽ നാട്ടിൽ എത്തിച്ച നിയമലംഘകരിൽ 5799 പേർ ഇന്ത്യക്കാരാണ്. ആകെ 7181 ഇന്ത്യക്കരാണ് പൊതുമാപ്പ് ക്യാമ്പിൽ കഴിയുന്നത്. ബാക്കിയുള്ള 1382 പേരെ അടുത്ത ഘട്ടങ്ങളിയായി നാട്ടിലേക്ക് എത്തിക്കുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.