കുവൈത്തിൽ വിസ, ട്രാഫിക്, ഇമ്മിഗ്രേഷൻ വകുപ്പുകൾ ഞായറാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കും

കുവൈറ്റ്‌ സിറ്റി : കോവിഡ് മൂലം പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പാശ്ചാതലത്തിൽ പ്രവർത്തനം നിർത്തിയ വിസ, ട്രാഫിക്, ഇമ്മിഗ്രേഷൻ വകുപ്പുകൾ ഞായറാഴ്ച്ച മുതൽ പുനഃസ്ഥാപിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങിയതായി കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വകുപ്പുകളുടെ 30% ശതമാനം പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്.

ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിൽ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കാനുള്ള മന്ത്രി സഭ തീരുമാനത്തിലാണ് ഈ നീക്കം. എന്നാൽ ആദ്യ ഘട്ടത്തിൽ സംശയ നിവാരണത്തിനും മുൻകൂട്ടി ബുക്ക്‌ ചെയ്യാനും ‘വാട്സാപ്പ് നമ്പർ’ഏർപ്പടുത്തുമെന്നും അടുത്ത ഘട്ടത്തിൽ ഇടപാടുകളെല്ലാം പൂർണമായും ഓൺലൈൻ വഴി പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.