കുവൈത്തിന് ഇറാഖിന്റെ 300 മില്യൺ ഡോളർ നഷ്ടപരിഹാരം.

കുവൈത്ത് സിറ്റി : കുവൈത്തിന് ഇറാഖിൽ നിന്നുള്ള നഷ്ടപരിഹാര തുക നൽകിത്തുടങ്ങി .ഇറാഖ് അധിനിവേശത്തിന് ശേഷം നാശനഷ്ടം സംഭവിച്ച കുവൈത്തിലെ വ്യക്തികൾ, കമ്പനികൾ, സർക്കാർ എന്നിവർക്ക് സംഭവിച്ച നാശ നഷ്ടങ്ങൾക്ക് പരിഹാരമായാണ് 300 മില്യൺ Kd കുവൈത്തിന് നൽകുന്നത്. എന്നാൽ കുവൈത്തിലുണ്ടായ നാശ നഷ്ടങ്ങൾക്ക് പകരമായി 4.6 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാനാണ് ഇറാഖിനോട് യു. എൻ. ആവശ്യപെട്ടിരിക്കുന്നത്. എന്നാൽ ആഭ്യന്തര പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധികളും മൂലം 2014 മുതൽ 2017 വരെ ഈ തുക നൽകാൻ ഇറാഖിന് സാധിച്ചിരുന്നില്ല.