സബാഹ് അൽ സലേമിലെ പ്രവാസികൾക്ക് ഭക്ഷണം വിതരണം ചെയ്തു

കുവൈറ്റ്‌ സിറ്റി : സബാഹ് അൽ സലേമിലെ പ്രവാസികൾക്ക് ഭക്ഷണം വിതരണം ചെയ്തു. കുവൈറ്റ്‌ റെഡ് ക്രെസെന്റും ആഭ്യന്തര മന്ത്രാലയവും ചേർന്ന് 1000 ഭക്ഷണ കിറ്റുകളും 1000 പാൽ പാക്കറ്റുകളുമാണ് പ്രസവികൾക്കായി നൽകിയത്.

ഫർവാനിയ, ഖൈതാൻ, ജലീബ് എന്നിവിടങ്ങളിലെ ഭക്ഷണ വിതരണത്തിന്റെ തുടർച്ചയായാണ് സബാഹ് അൽ സലേമിലും വിതരണം നടത്തിയതെന്ന് കുവൈറ്റ്‌ റെഡ് ക്രെസെന്റ് ജനറൽ സെക്രട്ടറി മഹാ അൽ ബാർജാസ് പറഞ്ഞു. കൂടാതെ ഒരു മാസത്തോളം ഉപയോഗികാക്കുന്ന അവശ്യ ഭക്ഷണ സാധങ്ങൾ ഉൾപെടുത്തിയ ഭക്ഷണ കിറ്റുകളാണ് ആണ് വിതരണം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.