ഇനി മുതൽ എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് ടെസ്റ്റ് നിർബന്ധം

എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം. വിദേശ വിമാനത്താവളങ്ങളിൽ ട്രൂ നാറ്റ് റാപ്പിഡ് പരിശോധന മതി.പരിശോധനയ്ക്കുള്ള ക്രമീകരണം എംബസികൾ ചെയ്യണം. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നതാണ് ട്രൂ നാറ്റ്. 1000 രൂപയാണ് നിരക്ക്.
എംബസികളില്‍ ട്രൂനെറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക.