സ്വദേശിവത്കരണം : 135 പ്രവാസി വീട്ടുജോലിക്കാരുടെ സേവനം അവസാനിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: ഹൗസിങ്‌ വെൽഫെയർ പബ്ലിക് അതോറിറ്റി 135 പ്രവാസി വീട്ടുജോലിക്കാരുടെ സേവനം അവസാനിപ്പിച്ചു. കുവൈത്ത് വൽക്കരണത്തിന്റെയും കുവൈറ്റ് പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന്റെയും ഭാഗാമായാണ് പ്രവാസി സേവനം അവസാനിപ്പിക്കുന്നത്. ഹൗസിംഗ് വെൽഫെയർ ആൻഡ് പബ്ലിക് വർക്ക് മന്ത്രി ആണ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്.

ജൂലൈ ഒന്നോടു കൂടി പ്രവാസി വീട്ടുജോലിക്കാരെ പിരിച്ചുവിട്ട് ആ സ്ഥാനങ്ങളിൽ കുവൈറ്റ് പൗരന്മാരെ നിയമിക്കുമെന്ന് ഹൗസിംഗ് അഫയേഴ്സ് മന്ത്രി ഡോ. റാണ അൽ ഫാരിസ് പറഞ്ഞു.