കുവൈറ്റിൽ പുതിയതായി 575 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുവൈത്തിൽ 575 പേർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 37533 ആയി. അതേസമയം 690 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ 28 896 പേരാണ് രാജ്യത്ത് ആകെ കോവിഡിൽ നിന്നും മുക്തി നേടിയത്. കഴിഞ്ഞ ദിവസം 3 മരണം കൂടി റിപ്പോർട്ട്‌ ചെയ്തതോടെ ആകെ മരണ സംഖ്യ 306 ആയി.

നിലയിൽ 8331 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 190 പേർ ഗുരുതരാവസ്ഥയിലാണ്. ഇന്ന് ഇന്ത്യക്കാർക്ക് ആർക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ല.