കുവൈറ്റിലെ 3 പള്ളികൾ അടച്ചു

കുവൈത്ത് സിറ്റി : അഹമ്മദി, മുബാറക് അൽ കബീർ, അൽ ജഹ്‌റ എന്നീ പ്രദേശങ്ങളിലെ 3 പള്ളികൾ അടച്ചതായി മോസ്ക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഈ പ്രദേശങ്ങളിൽ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം.

അഹമ്മദി പള്ളിയിലെ ഇമാമിനും, സബാഹ് അൽ സലേം പ്രദേശത്തെ പള്ളിയിലെ പ്രാർത്ഥന ചൊല്ലുന്ന ആൾക്കും, കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നും ജഹ്‌റ പള്ളിയിൽ സർക്കാർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്തിലുമാണ് ഈ നടപടി സ്വീകരിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ച പള്ളികൾ അണുവിമുക്തമാക്കാനും പള്ളികളിൽ എത്തുന്ന വിശ്വാസികൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കൂടാതെ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവർ പള്ളികളിൽ പ്രാർത്ഥനയ്ക്കായി എത്തരുതെന്നും ഔഖാഫ് & ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.