കുവൈറ്റ് പാർലമെന്റ് അംഗത്തിന് കൊറോണ സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് പാർലമെന്റ് അംഗത്തിന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിനെ തുടർന്ന് നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അലി അൽ ഘാനിം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാർലമെന്റ് അംഗങ്ങളെല്ലാം കർശനമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുൻ തീരുമാനപ്രകാരം പതിവ് സെഷനുകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. പാർലമെന്റ് അംഗത്തിന് രോഗബാധ സ്ഥിരീകരിച്ചതോടെ പാർലമെന്റ് പൂർണമായും അണുവിമുക്തമാക്കി.