കുവൈറ്റിൽ ഫുട്ബോൾ സീസൺ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും

കുവൈത്ത് സിറ്റി : കുവൈത്തിലെ ഫുട്ബോൾ സീസൺ 15 മുതൽ ആരംഭിക്കും. കഴിഞ്ഞവർഷത്തെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരും ക്രൗൺപ്രിൻസ് കപ്പ് വിജയികളും തമ്മിലെ മത്സരത്തോടെയാണ് സീസൺ ആരംഭിക്കുക. ടൂർണമെന്റുകളെല്ലാം നടത്താനാണ് നിലവിലെ തീരുമാനം.

ടൂർണമെന്റുകൾ തുടങ്ങുന്നതിന് മുന്നോടിയായി കർശന നിയന്ത്രണങ്ങളോട് കൂടി തന്നെ പരിശീലനവും ആരംഭിക്കും. ആദ്യഘട്ടത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയം, സ്പോർട്സ് പബ്ലിക് അതോറിറ്റി, കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി എന്നിവയുമായി കൂടിയാലോചിച്ച ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.