നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് 1000 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

കുവൈറ്റ്‌ സിറ്റി : കോവിഡ് മൂലം ജോലി നഷപെട്ട് റൂമുകളിൽ കഴിയുന്ന പ്രവാസികൾക്ക് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് 1000 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. രാജ്യത്ത് നടപ്പാക്കുന്ന ലോക്ക് ഡൗണ് തുടരുന്ന സാഹചര്യത്തിൽ ജോലി നഷ്ടപെട്ട പ്രവാസികൾ ദുരിതത്തിലാണ്.

നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് റീജനൽ മാനേജർ വി. കരീം, കുവൈറ്റ്‌ കെഎംസിസി പ്രസിഡന്റ്‌ ഷറഫുദീൻ എന്നിവർ ചേർന്ന് കിറ്റുകൾ കൈമാറി. അയ്യായിക്കാരത്തോളം ഭക്ഷ്യധാന്യ കിറ്റുകൾ ഇതിനോടകം തന്നെ കുവൈറ്റിലെ പല ഭാഗങ്ങളിൽ വിതരണം ചെയ്തതായും ഭാരവാഹികൾ അറിയിച്ചു.