സമ്പൂർണ്ണ ലോക്ഡൗണിൽ നിന്ന് ഹവല്ലിയിലെ നീക്കി

കുവൈറ്റ്‌ സിറ്റി : രാജ്യത്ത് നിലവിൽ നടപ്പാക്കുന്ന ഭാഗിക ലോക്ക് ഡൗണിന്റെ ആദ്യഘട്ടം ജൂൺ 21ന് അവസാനിക്കുമ്പോൾ ഹവല്ലിയെ സമ്പൂർണ്ണ ലോക്ക് ഡൗണിൽ നിന്ന് നീക്കി. മന്ത്രിസഭാ യോഗത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനമായത്.

ഹവല്ലിയിൽ രോഗവ്യാപനവും രോഗ സ്ഥിരീകരണവും കുറഞ്ഞത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിൽനിന്ന് നീക്കം ചെയ്യാൻ നേരത്തെ ആലോചിച്ചിരുന്നു. സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കുന്ന മറ്റു പ്രദേശങ്ങളായ ജലീബ്, മഹബൗള, ഫർവാനിയ, ഖൈത്താൻ തുടങ്ങിയ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നീക്കുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ല.