രണ്ടാംഘട്ട ഭാഗിക കർഫ്യു സമയം പുനക്രമീകരിച്ചു

കുവൈറ്റ് സിറ്റി : രാജ്യത്ത് നിലവിൽ നടപ്പാക്കുന്ന ഭാഗിക ലോക്ക് ഡൗണിന്റെ ആദ്യഘട്ടം ജൂൺ 21 ന് അവസാനിച്ച് രണ്ടാംഘട്ടം ആരംഭിക്കുമ്പോൾ കർഫ്യൂ സമയക്രമീകരണം നടത്തി കുവൈറ്റ് സർക്കാർ. വൈകിട്ട് ആറു മണി മുതൽ രാവിലെ 6 മണി വരെയാണ് ആദ്യഘട്ടത്തിൽ സമയക്രമീകരണം നടപ്പാക്കിയിരുന്നത്. എന്നാൽ ഇത് രണ്ടാം ഘട്ടത്തിൽ വൈകിട്ട് 7 മണി മുതൽ രാവിലെ 5 മണി വരെ ആക്കി പുനക്രമീകരിച്ചു.

ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദീർഘിപ്പിക്കാൻ തന്നെയാണ് കുവൈത്ത് സർക്കാർ തീരുമാനം. കൂടാതെ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്ന ഹവല്ലി, നുഗ്ര, മൈതാൻ ഹവല്ലി, ഖൈതാൻ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങൾ ജൂൺ 21ന് വൈകുന്നേരം അഞ്ചുമണിയോടുകൂടി നീക്കം ചെയ്യും. മറ്റു പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങളോടു കൂടി തന്നെ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും.