വാണിജ്യ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നു

കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ എന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നു. മൂന്ന് ഘട്ടങ്ങളായി വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കാനാണ് നിലവിലെ നീക്കം. ആദ്യഘട്ടത്തിൽ 30 ശതമാനവും രണ്ടാംഘട്ടത്തിൽ 60 ശതമാനവും മൂന്നാം ഘട്ടത്തിൽ പൂർണമായുമാകും സർവീസുകൾ ആരംഭിക്കുക.

ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായും പാലിച്ചുകൊണ്ടാകും സർവീസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സിവിൽ എവിയേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ അൽ ഹമൂദ് അസ്സബാഹ്, വിദേശകാര്യ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, ധനമന്ത്രാലയം, കസ്റ്റംസ് വകുപ്പ്, ജനറൽ സെക്രട്ടറിയേറ്റ് ഫോർ പ്ലാനിങ് എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.