കോവിഡ് പരിശോധന നിർബന്ധമാക്കിയ നടപടിയിൽ ഈ മാസം 25 വരെ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചു

വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ നടപടിയിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഈ മാസം 25 വരെ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അതിനുള്ളിൽ സംസ്ഥാന സർക്കാർ ഇടപെട്ട് ഗൾഫ് നാടുകളിൽ ആവശ്യമായ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.