കുവൈറ്റിൽ 604 പുതിയ കൊറോണ കേസുകൾ കൂടി

കുവൈത്ത് സിറ്റി : രാജ്യത്ത് പുതിയതായി 604 പേർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 38678 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 678 പേർ രോഗബാധയിൽ നിന്ന് മുക്തി നേടി ആശുപത്രികൾ വിട്ടു. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 313 ആയി.

നിലവിൽ 8175 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 193 പേരുടെ നില ഗുരുതരമാണ്. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഇന്ത്യക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.