പക്ഷിപ്പനി ഭീതി, ഇന്ത്യയിൽ നിന്ന് പക്ഷി ഇറക്കുമതിക്ക് വിലക്ക്.

കുവൈത്ത് സിറ്റി :ഇന്ത്യയിൽനിന്ന് കോഴി ഉൾപ്പെടെയുള്ള മുഴുവൻ പക്ഷികളുടെയും അവയുടെ ഉത്പന്നങ്ങളുടെയും ഇറക്കുമതിക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിന്നും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതുകൊണ്ടാണ് അടിയന്തിര നടപടി സ്വീകരിച്ചത്. ഇന്ത്യ പക്ഷിപ്പനിയിൽ നിന്നും പൂർണമായി മുക്തമാകുന്നത് വരെ വിലക്ക് നിലനിൽക്കുമെന്ന് ഭക്ഷ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. അതിനിടെ കുളമ്പ് രോഗം കണ്ടെത്തിയതിനെ തുടർന്ന് ഇറ്റലി, മെക്സിക്കോ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആടുമാടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.

കൂട്ടത്തോടെ പക്ഷികളെ കൊന്നൊടുക്കി.
പകർച്ച രോഗം കണ്ടെത്തിയതിനെ തുടർന്ന് അൽറായി മാർക്കറ്റിലെ പക്ഷികളെ മുഴുവൻ കൊന്നൊടുക്കി.കുവൈത്ത് മുനിസിപ്പാലിറ്റി, പരിസ്ഥിതി, പോലീസ്, കാർഷിക വിഭാഗം തുടങ്ങിയവരുടെ നേതൃ ത്വത്തിലാണ് പക്ഷികളെ കൊന്നൊടുക്കിയത്. ആമാശയ സംബന്ധമായ രോഗങ്ങളെ തുടർന്ന് പക്ഷികൾ ചത്തു വീഴുന്നത് നേരത്തെ തന്നെഅധികൃത്തരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.