കുട്ടികളുടെ കോവിഡ് ചികിത്സയിൽ നേട്ടം കൈവരച്ച് അദാൻ ആശുപത്രി

കുവൈറ്റ് സിറ്റി : രാജ്യത്തെ കുട്ടികളുടെ കോവിഡ് ചികിത്സയിൽ നേട്ടം കൈവരിച്ച് അദാൻ ആശുപത്രി. എക്സ്ട്രാ കോർപറീൽ മെമ്പ്രയിൻ ഓക്സിജനേഷൻ ഉപയോഗിച്ചാണ് അദാൻ ആശുപത്രിക്ക് ഈ നേട്ടം കൈവരിക്കാനായത്.

ഈ ചികിത്സാ വിദ്യ ഉപയോഗിച്ച് കൊറോണ ബാധയും ശ്വാസകോശത്തിൽ അണുബാധയുമുള്ള കുട്ടിയെ ഗുരുതരാവസ്ഥയിൽ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ സാധിച്ചിട്ടുണ്ടെന്ന് അഹമ്മദി മെഡിക്കൽ ഡിസ്ട്രിക് മേധാവി ഡോ. അഹ്മദ് അൽ ശത്തി പറഞ്ഞു. ഈ ചികിത്സാ രീതി അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു