കോവിഡ് : കുവൈത്തിൽ പ്രൈവറ്റ് സ്‌കൂൾ അധ്യാപകരെ ഒഴിവാക്കുന്നു

കുവൈത്തിൽ ചില പ്രൈവറ്റ് സ്‌കൂളുകളിലെ അധ്യാപകരെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. കോവിഡ് പ്രതിസന്ധി മൂലം ശമ്പളം നല്കാൻ കഴിയാത്തതിനാലാണ് സേവനം അവസാനിപ്പിക്കാൻ നിർദേശിക്കുന്നത്. ചില സ്‌കൂളുകളിൽ അധ്യാപകരോട് ശമ്പളം വേണ്ടെന്ന് വെക്കാനോ അല്ലെങ്കിൽ സേവനം നിർത്താനോ ആവശ്യപ്പെട്ടു. പല അധ്യാപകരെയും സ്‌കൂൾ അധികൃതർ ഫോണിലൂടെയാണ് സേവനം അവസാനിപ്പിക്കുന്നതിനെ പറ്റി വിവരമറിയിച്ചത്. പുതിയ വർഷത്തിലോ , അടുത്ത അധ്യയന വർഷത്തിലോ വീണ്ടും നിയമിക്കാം എന്നും അറിയിച്ചിരുന്നു. എത്ര പേർക്ക് ജോലി നഷ്ടമായെന്ന് വ്യക്തമായ കണക്കുകൾ ഇല്ല.