ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം അവസരം

കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന ഘട്ടത്തിൽ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് കർശന നിയന്ത്രണങ്ങളോടെ അനുമതി നൽകുവാൻ സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം തീരുമാനിച്ചു. ലോകത്ത് 180 – ൽ അധികം രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ,  വിശുദ്ധ കർമ്മങ്ങൾക്കെത്തുന്ന വിശ്വാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തേണ്ടതുള്ളതിനാൾ ഈ വർഷം സൗദിയിൽ താമസിക്കുന്ന സ്വദേശികൾക്കും, പ്രവാസികൾക്കും മാത്രമാകും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുവാൻ അവസരമുണ്ടാകുക. കൃത്യമായ സാമൂഹിക അകലം ഉൾപ്പെടെയുള്ള കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ ഉറപ്പു വരുത്തിക്കൊണ്ടാകും ഹജ്ജ് കർമ്മങ്ങൾക്ക് അനുമതി നൽകുക.