കുവൈത്തിൽ വ്യാജ മദ്യം വാറ്റിയ 4 ഇന്ത്യക്കാർ പിടിയിൽ

കുവൈറ്റ്‌ സിറ്റി : വ്യാജ മദ്യ വാറ്റു കേന്ദ്രം നടത്തിയ 4 ഇന്ത്യക്കാർ പിടിയിൽ. അബു ഹലിഫയിൽ നടത്തി വന്നിരുന്ന വാറ്റു കേന്ദ്രത്തിൽ നിന്ന് അഹമദി സുരക്ഷ സേനയാണ് ഇവരെ പിടികൂടിയത്.

സംഭവസ്ഥലത്തു നിന്നും നിരവധി വാറ്റുപകരങ്ങളും വ്യാജ മദ്യം അടങ്ങിയ 40 ബാരലുകളും സുരക്ഷ സേന പിടിച്ചെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾക്ക് വിധേയമയക്കി.