കുവൈറ്റിൽ കോവിഡ് ബാധിച്ച് ജയിൽ തടവുകാരി മരിച്ചു

കുവൈറ്റ്‌ സിറ്റി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജയിൽ തടവുകാരി മരിച്ചു. 59 വയസുള്ള സ്ത്രീ ആണ് ഫർവാനിയ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ ശ്വാസതടസത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ 15നാണ് ഇവരെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജയിൽ തടവുകാർക്ക് വേണ്ട സുരക്ഷ മുൻകരുതലുകളും , സർക്കാർ നിർദേശങ്ങളും കർശനമായും പാലിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് അധികൃതർ ജയിൽ അധികൃതർക്ക് അറിയിപ്പ് നൽകി. സെൻട്രൽ ജയിലിൽ ഉള്ള മറ്റു തടവിക്കാർക്കും ദീർഘകാല രോഗങ്ങൾ ഉള്ളതായും റിപ്പോർട്ട്‌ ഉണ്ട്.