45 പ്രവാസി വീടുകളിൽ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്ത് സിറ്റി : സബാഹ് അൽ അഹമ്മദ് ഏരിയയിലെ 45 പ്രവാസി വീടുകളിലെ വൈദ്യുതി വിച്ഛേദിച്ച്തായി കുവൈറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. സ്വകാര്യ, ഫാമിലി റസിഡൻസിയിൽ ഏരിയകളിലെ മന്ത്രിസഭാ തീരുമാനങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഈ നടപടി.

അഹമ്മദി മുൻസിപ്പാലിറ്റി ശാഖയുടെ സൂപ്പർവൈസറി സംഘം നടത്തിയ പരിശോധനയിൽ 47 വീടുകളിൽ നിയമലംഘനം കണ്ടെത്തായി ഫർവാനിയ ഗവർണറേറ്റിലെ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അമാർ അൽ അമർ പറഞ്ഞു. ഇതിൽ 45 വീടുകളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും ഇവർക്ക് വീട് ഒഴിയാനായി 48 മണിക്കൂർ സമയ പരിധിയും നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.