പ്രവാസികൾക്ക് ആശ്വാസ വാർത്ത; നാട്ടിലേക്ക് മടങ്ങാൻ കോവിഡ് പരിശോധനകൾ നിർബന്ധമല്ല; പി.പി.ഇ കിറ്റുകൾ ധരിച്ചാൽ മതിയാകും

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്  എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്ത. ചാർട്ടേർഡ് വിമാനങ്ങളിൽ അടക്കം നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് പരിശോധനകൾ നിർബന്ധമല്ല. ഇവർ പി.പി.ഇ കിറ്റുകൾ ധരിച്ചാൽ മതിയാകും. വിമാന കമ്പനികളാണ് കിറ്റുകൾ അനുവദിക്കേണ്ടത്.