കുവൈത്തിൽ ഹോട്ടലുകളുടെയും റസ്റ്റോറന്റ്കളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി

കുവൈത്ത് സിറ്റി : ഹോട്ടലുകളുടെയും റസ്റ്റോറന്റ്കളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫൗഹി അറിയിച്ചു. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് പുതിയ സമയ ക്രമീകരണം.

ഹോം ഡെലിവറി സേവനങ്ങങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. രാജ്യത്തെ ഭാഗിക ലോക്ക് ഡൗണിന്റെ ആദ്യഘട്ടം 21ന് അവസാനിച്ചപ്പോൾ വരുത്തിയ സമയ ക്രമീകരണത്തെ തുടർന്നാണ് ഈ മാറ്റം. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെ ആയിരുന്നു ആദ്യഘട്ടത്തിൽ കർഫ്യൂ സമയം നടപ്പാക്കിയിരുന്നത്. എന്നാൽ ജൂൺ 21 മുതൽ വൈകിട്ട് 7 മണി മുതൽ രാവിലെ 5 മണി വരെയാക്കി ക്രമീകരിച്ചിരുന്നു.