പത്ര വിതരണവും അച്ചടിയും പുനരാരംഭിച്ചു

കുവൈറ്റ് സിറ്റി : ലോക്ക് ഡൗണിനെ തുടർന്ന് പ്രവർത്തനം നിർത്തി വെച്ചിരുന്ന പത്ര വിതരണവും അച്ചടിയും പുനരാരംഭിച്ചു. മെയ് 10 മുതൽ ഓൺലൈൻ എഡിഷൻ ആയി മാത്രം പ്രവർത്തിച്ചിരുന്ന പത്രങ്ങളുടെ അച്ചടിയും വിതരണവും ജൂൺ 23 ചൊവ്വാഴ്ച മുതലാണ് ആരംഭിച്ചത്.

തിങ്കളാഴ്ച കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.