കുവൈത്തിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ചാർട്ടേഡ് വിമാനം ഏർപ്പെടുത്തി

കുവൈത്ത് സിറ്റി : ലോക്ക് ഡൗണിനെ തുടർന്ന് കുവൈത്തിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ചാർട്ടേഡ് വിമാനം ഏർപ്പെടുത്തി. കുവൈറ്റിലെ രക്ഷിതാക്കളുടെ കൂട്ടായ്മയാണ് വിമാന സർവീസ് ഏർപ്പെടുത്തിയത്. തുടർ പഠനത്തിനായി നാട്ടിലേക്ക് പോകാൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിയ വിദ്യാർഥികൾക്കാണ് വിമാന സർവീസ് നടത്തിയത്.

കുവൈത്ത് എയർവെയ്സുമായി സഹകരിച്ച് ഏർപ്പെടുത്തിയ വിമാനത്തിൽ വിദ്യാർഥികളും കുടുംബങ്ങളും അടക്കം 327 പേരാണ് കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് യാത്ര ചെയ്തത്. യാത്രക്കാരെല്ലാവരും സർക്കാർ നിർദേശത്തെ തുടർന്ന് പി പി ഇ ധരിച്ചാണ് യാത്ര ചെയ്തത്.