കുവൈറ്റിലെ മാളുകൾ 30 മുതൽ തുറക്കും

കുവൈത്ത് സിറ്റി : കുവൈറ്റിലെ മാളുകൾ ജൂൺ 30 മുതൽ തുറക്കും. ആദ്യഘട്ടത്തിൽ മാളുകളുടെ 30% ആകും തുറക്കുക. രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത് വിവിധ ഘട്ടങ്ങളായി നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. അതിന്റെ ആദ്യഘട്ടം 21ന് അവസാനിച്ചിരുന്നു. എന്നാൽ രോഗ വ്യാപനം നിയന്ത്രണാതീതമായതിനാൽ ഒരാഴ്ചത്തേക്ക് കൂടി ആദ്യഘട്ടത്തിന്റെ കർശന നിയന്ത്രണങ്ങൾ നീട്ടുകയായിരുന്നു.

എന്നാൽ രണ്ടാം ഘട്ടത്തിൽ നടപ്പാക്കേണ്ട തീരുമാനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര യോഗത്തിലാണ് ജൂൺ 30 മുതൽ രണ്ടാംഘട്ടം ആരംഭിക്കുമെന്ന തീരുമാനമെടുത്തിരിക്കുന്നത്. കൂടാതെ കർഫ്യൂ സമയവും രാത്രി 8 മണി മുതൽ രാവിലെ 5 മണി വരെ ആക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.