“രണ്ടാംഘട്ട ലോക് ഡൗണിന്റെ വിജയം ജനങ്ങളുടെ കൈകളിൽ” മന്ത്രി ഡോ. ബേസൽ അൽ സബാഹ്

കുവൈത്ത് സിറ്റി : രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ രണ്ടാംഘട്ടം വിജയമാക്കുന്നത് ജനങ്ങളുടെ കൈകളിലാണെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസൽ അൽ സബാഹ് പറഞ്ഞു. രണ്ടാംഘട്ടത്തിൽ നടപ്പാക്കേണ്ട തീരുമാനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഇകാര്യം പറഞ്ഞത്.

റമദാൻ കാലത്ത് നേരിട്ട രോഗവ്യാപനത്തെ അപേക്ഷിച്ച് നിലവിൽ രോഗവ്യാപനം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 85 ശതമാനത്തിൽ നിന്ന് 40 ശതമാനമായി രോഗികളുടെ എണ്ണം കുറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ രണ്ടാംഘട്ടത്തിലെ കൊറോണ വ്യാപന പ്രതിരോധത്തിൽ സ്വദേശികൾക്കുള്ള ഉത്തരവാദിത്വം ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടം അവസാനിക്കുന്നതോടുകൂടി രാജ്യത്ത് 30 ശതമാനത്തിൽ താഴെയാകും രോഗികളുടെ എണ്ണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.