കുവൈത്തിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള പുതിയ നിർദേശങ്ങൾ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു.

കുവൈത്ത് സിറ്റി :കുവൈത്തിൽ വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം സംസ്‍കരിക്കുന്നതിന് വിവിധയിടങ്ങൾ അനുവദിച്ചുകൊണ്ടുള്ള നിർദേശങ്ങൾക്ക് മുനിസിപ്പൽ കൗൺസിലിന്റെ സാങ്കേതിക വിഭാഗം അംഗീകാരം നൽകി. ഇതനുസരിച്ച് ഫർവാനിയ, ഹവല്ലി, ജഹ്‌റ, എന്നിവിടങ്ങളിൽ ഉള്ളവരെ മരണശേഷം അടക്കം ചെയ്യേണ്ടത് ജഹ്‌റ ശ്മശാനത്തിലും തലസ്ഥാനത്ത് നിന്നുള്ളവരെ അടക്കം ചെയ്യേണ്ടത് സുലൈബികത്ത്  ശ്മശാനത്തിലും അഹ്മദി, മുബാറക് അൽ കബീർ, എന്നിവിടങ്ങളിൽ ഉള്ളവരെ സുബ്ഹാൻ ശ്മശാനത്തിലുമാണ്. റെസിഡൻഷ്യൽ ഏരിയകളിൽ നിന്നും തീയേറ്ററുകൾ മാറ്റി സ്ഥാപിക്കുവാനുള്ള നിർദേശത്തിൽ സമിതിയുടെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
എന്നാൽ കഫേകളിലും റെസ്റ്റോറന്റുകളിലും ഷീഷയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന നിർദേശം സാങ്കേതിക സമിതി തള്ളിക്കളഞ്ഞു.