ഹൃദയാഘാതം : പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

കുവൈറ്റ് സിറ്റി : കുവൈത്തിൽ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. സാൽമിയ സാറ പ്ലാസ അപ്പാർട്ട്മെന്റ് ഹോട്ടലിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അനിൽകുമാർ സുകുമാരനാണ് മരിച്ചത്. 49 വയസ്സായിരുന്നു. പത്തനംതിട്ട വള്ളിക്കോടാണ് സ്വദേശം. ഭാര്യ : അമ്പിളി