ഡ്രൈവറിന്റെ അമിത മദ്യപാനം : നിയന്ത്രണം വിട്ട കാർ 5 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു

കുവൈറ്റ് സിറ്റി : നിയന്ത്രണംവിട്ട കാർ നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന 5 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. സുരക്ഷാ സേനയുടെ പരിശോധനയിൽ ഡ്രൈവർ അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നതായി കണ്ടെത്തി. കൂടാതെ കാറിൽ നിന്ന് നാല് മദ്യക്കുപ്പികളും പിടിച്ചെടുത്തു.

ഇന്ത്യൻ വംശജനായ 31 വയസുകാരനായ ഡ്രൈവർ മദ്യപിച്ച് ബോധമില്ലാതെ റോഡിലൂടെ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറെ മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്തു.