മറ്റു ഗൾഫ് രാജ്യങ്ങളെക്കാൾ കുവൈത്തിൽ പ്രവാസികൾക്ക് ജീവിത ചെലവ് കുറവ്

കുവൈറ്റ് സിറ്റി : കൊറോണ കാലത്ത് മറ്റ് ഗൾഫ് രാജ്യങ്ങളെകാൾ കുവൈത്തിൽ പ്രവാസികൾക്ക് ജീവിതച്ചെലവ് കുറവാണെന്ന് സർവ്വേ റിപ്പോർട്ട്. മെർസെർ ഫൗണ്ടേഷൻ നടത്തിയ സർവ്വേയിലാണ് ഇത് വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള 209 നഗരങ്ങളിൽ വെച്ച് നടത്തിയ സർവേയിൽ 119 സ്ഥാനമാണ് കുവൈത്തിന്. അതേ സമയം ഗൾഫ് രാജ്യങ്ങൾക്കിടയിൽ അവസാനവും അറബ് രാജ്യങ്ങൾക്കിടയിൽ എട്ടാം സ്ഥാനവുമാണ്.

ഭവന ചെലവ്, ഗതാഗതം, ഭക്ഷണം, വസ്ത്രം, വിനോദം തുടങ്ങി 200 ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേ നടത്തിയത്. സർവ്വേയിൽ അറബ് രാജ്യങ്ങൾക്കിടയിൽ ജീവിതച്ചെലവ് കൂടുതൽ ദുബായിൽ ആണെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ഹോങ്കോങ് ആണ് ചെലവേറിയ നഗരം. കൂടാതെ ടൂണിസിലാണ് ആഗോളതലത്തിൽ ചിലവ് കുറവ് എന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.