പ്ലാസ്റ്റിക് ബാഗിൽ നവജാത ശിശുവിൻ്റെ മൃതശരീരം കണ്ടെത്തി

കുവൈറ്റ് സിറ്റി : നവജാത ശിശുവിന്റെ മൃതശരീരം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ രീതിയിൽ കണ്ടെത്തി. അൽ സബാഹിയ പ്രദേശത്ത് കുവൈറ്റ് സ്വദേശിയാണ് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ മൃതശരീരം കണ്ടെത്തിയത്.

കുവൈറ്റ് സ്വദേശി ആഭ്യന്തരമന്ത്രാലയത്തിന് വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് അകാല ജനനത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ക്രിമിനൽ ഡിറ്റക്റ്റീവിസിനെ വിവരം അറിയിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.