കുവൈറ്റിൽ ഇന്ന് മുതൽ കർഫ്യു സമയം രാത്രി 8 മുതൽ രാവിലെ 5 മണി വരെ

കുവൈറ്റ് സിറ്റി : രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ രണ്ടാംഘട്ടം ജൂൺ 30 ചൊവ്വാഴ്ച മുതൽ ആരംഭിക്കുകയാണ്. രണ്ടാംഘട്ടത്തിൽ നടപ്പാക്കാൻ തീരുമാനിച്ച കർഫ്യു സമയമായ രാത്രി 8 മണിമുതൽ രാവിലെ 5 മണി വരെ എന്നത് ഇന്ന് മുതൽ നിലവിൽ വരും.

30 ശതമാനം ജീവനക്കാരുമായി സർക്കാർ ഓഫീസുകൾക്കും ഇന്നുമുതൽ പ്രവർത്തിക്കാമെന്ന് സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നു. സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ എന്നിവ ഒഴികെയുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും 30% ജീവനക്കാരുമായി പ്രവർത്തിക്കാം. കൂടാതെ മാളുകളും ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും.

സർക്കാർ നിർദേശിച്ച സുരക്ഷാമാനദണ്ഡങ്ങൾ ഉപഭോക്താക്കളും ജീവനക്കാരും പാലിക്കണമെന്നും കൃത്യമായ ഇടവേളകളിൽ സ്ഥാപനങ്ങൾ അണുവിമുക്തമാകാണാമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. സർക്കാർ നിബന്ധനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടക്കും. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.