കുവൈത്തിൽ ക്ലിനിക്കുകളിലേക്ക് ജൂലൈ ഒന്നു മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാം

കുവൈറ്റ് സിറ്റി : ക്ലിനിക്കുകളിലേക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ക്ലിനിക്കുകളിലേക്ക് ജൂലൈ ഒന്നു മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാം. https://eservices.moh.gov.kw/SPCMS/AppointmentsRequestenTest.aspx എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ലിങ്കിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.

ബുക്ക് ചെയ്യുന്നവരുടെ ഫോൺ നമ്പറിലേക്ക് ബാർകോഡ് ലഭിക്കും. ഇതുമായി ക്ലിനിക്കിൽ അപ്പോയ്ന്റ്മെന്റ് സമയത്തിന് 30 മിനിറ്റ് മുൻപ് എത്തിച്ചേരണം. മുൻകൂട്ടി ബുക്ക് ചെയ്തതിനു ശേഷം ക്ലിനിക്കിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ അപ്പോയ്ന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപെങ്കിലും വെബ്സൈറ്റ് ലിങ്കിൽ കയറി അപ്പോയ്ന്റ്മെന്റ് റദ്ദാക്കണമെന്ന് പ്രൈമറി ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ മേധാവി റിഹാബ് അൽ വതയാൻ പറഞ്ഞു.