നിങ്ങളറിഞ്ഞോ? നമ്മൾ നാലു വർഷം പിന്നോട്ടാണ്.

കുവൈത്ത് സിറ്റി :കാലഗണനയിൽ ലോകം നാലു വർഷം പിന്നിലാണെന്ന് കുവൈത്തി ഗോള ശാസ്ത്രജ്ഞൻ ഡോ. സ്വാലിഹ് അൽ ഉജൈരി വ്യക്തമാക്കി. യഥാർഥ കണക്കുകൾ പ്രകാരം ഇപ്പോൾ 2023 ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ നേരത്തെ മുതൽ ചരിത്രത്തിൽ വന്ന മാറ്റം പിന്നീട് വന്നവർ തിരുത്താൻ തയ്യാറായില്ല. 2022 വർഷങ്ങൾക്ക് മുമ്പാണ് യേശു ക്രിസ്തു (ഈസ നബി )ജനിച്ചത്. എന്നാൽ കാലഗണന കണക്ക് കൂട്ടിയപ്പോൾ നാലുവർഷം പിന്നിൽ നിന്നാണ് തുടങ്ങിയത്. ചരിത്രകാരൻമാർ പിന്നീട് ഈ തെറ്റ് ചൂണ്ടികാണിച്ചെങ്കിലും ബന്ധപ്പെട്ടവർ തിരുത്താൻ തയ്യാറായില്ല. മാർച്ച്‌ മുതലാണ് വർഷം ആരംഭിക്കുന്നത്. എന്നാൽ യേശുവിന്റെ ജനനത്തിന് ശേഷമുള്ള ജനുവരിമുതൽ വർഷാദ്യമാസമായി കണക്കാക്കുകയായിരുന്നു.വിചിത്രമായ വാദമെന്നു തോന്നുമെങ്കിലും ഇതാണ് യാഥാർഥ്യമെന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം.