കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ പ്രവാസികൾക്ക് പകരം 400 സ്വദേശികളെ നിയമിക്കുന്നു

കുവൈറ്റ് സിറ്റി : സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ 400 പ്രവാസികളെ പിരിച്ചുവിട്ട് ആ സ്ഥാനങ്ങളിൽ സ്വദേശികളെ നിയമിക്കുന്നു. എഞ്ചിനീയർ, നിയമവിദഗ്ധർ, സാങ്കേതിക വിദഗ്ധർ, ഇനി സ്ഥാനങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളെയാണ് പിരിച്ചുവിടുന്നത്. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് പിരിച്ചുവിടൽ നോട്ടീസുകൾ കൈമാറി.

സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ പിരിച്ചുവിടലിന്റെ ആദ്യഘട്ടമായാണ് ഇത് നടപ്പാക്കുന്നത്.