സിവിൽ ഐഡി കാർഡ് കൈപ്പറ്റുന്നതിന് സന്ദർശന അനുമതി രണ്ടാഴ്ച കഴിഞ്ഞ് മാത്രം

കുവൈറ്റ് സിറ്റി : പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമേഷൻ, സിവിൽ ഐഡി കാർഡ് കൈപ്പറ്റുന്നതിന് അപേക്ഷകർക്ക് രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ സന്ദർശനാനുമതി നൽകുകയുള്ളൂ. ഇതേതുടർന്ന് സിവിൽ ഐഡി കാർഡുകൾക്ക് വേണ്ടി അപേക്ഷിച്ചവർക്ക് ഇനിയും രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടിവരും. എന്നാൽ കുവൈത്ത് മൊബൈൽ ഐഡി അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് ബാങ്ക് ഇടപാടുകൾ നടത്തുന്നതിന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന് സർക്കുലർ അയച്ചിട്ടുണ്ടെന്നും സിവിൽ ഇൻഫോർമേഷൻ സമിതി അറിയിച്ചു.

സർക്കാർ നിർദേശിച്ച കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് മാത്രമായിരിക്കും PACI സന്ദർശനാനുമതി ഒരുക്കുക. കൂടാതെ സിവിൽ ഐഡി കാർഡുകൾ ലഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.