കുവൈറ്റിൽ 745 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 745 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 46940 ആയി. കൂടാതെ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 358 ആയി. അതേസമയം 685 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവായി ആശുപത്രിവിട്ടു. 37715 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.

8867 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 139 പേരുടെ നില ഗുരുതരമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 434 പേർ സ്വദേശികളും 311 പേർ പ്രവാസികളുമാണ്