ജനസംഖ്യയുടെ 70 ശതമാനം വിദേശികളാകുന്നത് അംഗീകരിക്കാനാകില്ല: കുവൈറ്റ് സ്‌പീക്കർ

കുവൈറ്റ് സിറ്റി: രാജ്യത്തെ ജനസംഖ്യയുടെ എഴുപത് ശതമാനം വിദേശികളാകുന്നത് അംഗീകരിക്കാനാകില്ലെന്നും,വിസ കച്ചവടക്കാരെ നിയന്ത്രിക്കണമെന്നും കുവൈറ്റ് സ്‌പീക്കർ മർസൂഖ് അൽ ഗാനിം.കരട് പ്രവാസി ക്വാട്ട നിയമത്തിനു പാർലമെന്റ് സമിതി അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ കുവൈറ്റിൽ ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടേണ്ടതാണെങ്കിലും ഓരോ രാജ്യങ്ങൾക്കും ക്വാട്ട നിശ്ചയിക്കുന്നത് അനുയോജ്യമല്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.43 ലക്ഷം കുവൈറ്റ് നിവാസികളിൽ 13 ലക്ഷം പേർ നിരക്ഷരരാണെന്നു ഓർമ്മിപ്പിച്ച അദ്ദേഹം വിസാകച്ചവടക്കാർ അവിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു.