മൂന്നര മാസത്തെ ലോക്ക് ഡൗൺ മുക്തരായി ജലീബ്,മഹ്ബൂല നിവാസികൾ

കുവൈറ്റ് സിറ്റി: മൂന്നര മാസത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ നിന്നും മുക്തരായി ജലീബ്,മഹ്ബൂല നിവാസികൾ.മാർച്ച് 23 മുതൽ രാജ്യത്ത് നിലനിന്നിരുന്ന ഭാഗിക കർഫ്യുവിനൊപ്പം ഈ രണ്ട് പ്രദേശങ്ങളിൽ നിന്നും ധാരാളമായി രോഗം റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ ഏപ്രിൽ 6 മുതൽ സർക്കാർ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു.ഈ മാസം 2 നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ജൂലൈ 9 മുതൽ ലോക്ക് ഡൗൺ പിൻവലിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.സ്വദേശികൾക്കും വിദേശികൾക്കും ലോക്ക് ഡൗൺ ഉണ്ടാക്കിയ ദുരിതം ചെറുതല്ല.എങ്കിലും മൂന്നര മാസം നീണ്ട ലോക്ക്ഡൗൺ പിൻവലിക്കുന്ന സന്തോഷത്തിലാണ് ജനങ്ങൾ.