അഞ്ചാമത് ചാർട്ടേഡ് വിമാനവുമായി കല കുവൈറ്റ്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ ‘കല കുവൈറ്റിന്റെ’ അഞ്ചാമത് ചാർട്ടേഡ് വിമാനം നാളെ വൈകുന്നേരം പ്രവാസികളുമായി കണ്ണൂരിലേക്ക് പറക്കും.കഴിഞ്ഞ നാലു ഘട്ടങ്ങളിലായി 1310 പേരെ നാട്ടിലെത്തിച്ച കല കുവൈറ്റ് നാളെ യാത്ര ചെയ്യുന്ന എല്ലാവർക്കും സൗജന്യമായി പി പി ഇ കിറ്റ് നൽകുന്നുമുണ്ട്.ജ്യോതിഷ് ചെറിയാന്റെയും,സി കെ നൗഷാദിന്റെയും നേതൃത്വത്തിൽ കല കുവൈറ്റ് നടത്തുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ പ്രവാസ ലോകത്തിനു മുതൽകൂട്ടാവുകയാണ്