നാളെ മുതൽ കുവൈറ്റിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും

കുവൈറ്റ് സിറ്റി: കൊറോണ പശ്ചാത്തലത്തിൽ നിർത്തി വെച്ച കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ കേന്ദ്രങ്ങൾ നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും.കുവൈറ്റ് സിറ്റിയിലെ ലിബറേഷൻ ടവർ,സബഹാനിലെ പൊതു സേവന കേന്ദ്രം തുടങ്ങിയ കേന്ദ്രങ്ങളിലാകും അറ്റസ്റ്റേഷൻ കേന്ദ്രങ്ങൾ തുറക്കുക.ഇതിനായി വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ആയ http://mofa-app.paci.gov.kw/booking വഴി രജിസ്റ്റർ ചെയ്ത് മുൻകൂർ അപ്പോയ്ൻമെന്റ് നേടേണ്ടതാണ്.