സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. http://cbseresults.nic.in/ or http://cbseresults.nic.in/class10/Class10th20.htm എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് പരീക്ഷ ഫലങ്ങൾ അറിയുവാൻ കഴിയും.

കോവിഡ് വ്യാപനത്തെ തുടർന്ന് മുഴുവൻ പരീക്ഷകളും പൂർത്തിയാക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ മൂല്യ നിർണ്ണയത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ സി.ബി.എസ്.ഇ നടപ്പിലാക്കിയിരുന്നു.

മൂന്നിലധികം പേപ്പറുകളുടെ പരീക്ഷകൾ എഴുതിയിട്ടുള്ള കുട്ടികളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 3 പേപ്പറുകളുടെ ശരാശരി ആകും ബാക്കി വിഷയങ്ങൾക്ക് പരിഗണിക്കുക.

മൂന്നിൽ താഴെ പേപ്പറുകളാണ് വിദ്യാർഥി പരീക്ഷ എഴുതിയിട്ടുള്ളതെങ്കിൽ ഇതിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച 2 വിഷയങ്ങളുടെ ശരാശരി ബാക്കി വിഷയങ്ങൾക്കായി പരിഗണിക്കും