കുവൈറ്റ് അമീറിന് ആശംസ നേർന്ന് ഒമാൻ സുൽത്താൻ

രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന കുവൈറ്റ് അമീർ ശൈഖ് സബഹ് അൽ അഹമ്മദ് അൽ സബഹിന് എത്രയും വേഗം ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് കത്തയച്ചു. 91 വയസ്സുകാരനായ അമീറിനെ ശനിയാഴ്ച്ചയാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സർജറി ഇന്ന് രാവിലെ വിജയകരമായി പൂർത്തിയായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.