ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി കുവൈത്ത്, 500 കോടി ഡോളറിന്റെ നിക്ഷേപം മൂന്നിരട്ടിയാക്കാൻ ആലോചന.

കുവൈത്ത് സിറ്റി :ഇന്ത്യയിൽ അടിസ്ഥാന വികസന മേഖലയിൽ കുവൈത്ത് വൻ നിക്ഷേപത്തിനൊരുങ്ങുന്നു. കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ലോകത്തിലെ അഞ്ചാമത്തെവലിയ പരമാധികാര ഫണ്ടുള്ള കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയിൽ 500 കോടി ഡോളറിന്റെ നിക്ഷേപം നിലവിൽ നടത്തിയിട്ടുണ്ട്. ഇത് മൂന്ന് മടങ്ങായി വർധിപ്പിക്കാനാണ് നീക്കം. വിമാനത്താവളം, ഹൈവേകൾ തുടങ്ങിയ അടിസ്ഥാന മേഖലകളിലാണ് കുവൈത്ത് നിക്ഷേപം നടത്തുക.നേരത്തെ ജപ്പാനുമായി ചേർന്ന് വിയറ്റ്നാമിലെ എണ്ണ മേഖലകളിൽ കുവൈത്ത് 700 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപം നടത്തിയിരുന്നു. ലോകത്തിലെ വിവിധഭാഗങ്ങളിലായി 590ശതകോടി ഡോളറിന്റെ നിക്ഷേപം നിലവിൽ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്കുണ്ട്.

ഇന്ത്യ നിക്ഷേപത്തിന് പറ്റിയ ഇടമാണെന്നാണ് കുവൈത്തിന്റെ വിലയിരുത്തൽ മറ്റു രാജ്യങ്ങളിലെ നടപടി ക്രമങ്ങളിലെ സങ്കീർണതകളാണ് ഇന്ത്യയിലേക്ക് കുവൈത്തിനെ ആകർഷിക്കുന്നത്.