കോവിഡ് പ്രതിസന്ധി കാരണം ഇൻഡിഗോ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ വിമാനക്കമ്പനി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനകമ്പനി ഇന്‍ഡിഗോ 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സിവില്‍ ഏവിയേഷന്‍ മേഖലയെ പ്രതികൂലമായാണ് ബാധിച്ചത്.’ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ലോകത്തെമ്പാടുമുളള നിരവധി മേഖലകളെയാണ് ബാധിച്ചത്. അതില്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത് വ്യോമയാന മേഖലയെയാണ്.’ ഇന്‍ഡിഗോ സിഇഒ റോണോ ജോയ് ദത്ത പറഞ്ഞു.