കോവിഡ് : കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു

കോവിഡ് ബാധിച്ച് കോഴിക്കോട് ചാക്കിട്ടപ്പാറ സ്വദേശി വാഴേപറമ്പിൽ സുനിൽകുമാർ (38) കുവൈത്തിൽ മരിച്ചു. ഗ്ലോബൽ ഇന്റർനാഷണൽ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.